Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blasters

കൊ​ച്ചി, ബ്ലാ​സ്റ്റേ​ഴ്‌​സ്; ഓ​ണ്‍

കോ​ൽ​ക്ക​ത്ത: കാ​ത്തി​രി​പ്പു​ക​ള്‍ക്ക് അ​വ​സാ​നം, ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) ക്യാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​നു പ്ര​ണ​യ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 14നു ​പ​ന്ത് ഉ​രു​ളും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കൊ​ച്ചി​യു​ടെ സ്വ​ന്തം ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഐ​എ​സ്എ​ല്‍ വ​മ്പ​ന്മാ​രാ​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ എ​സ്ജി​യു​മാ​യി ഏ​റ്റു​മു​ട്ടും.

14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് കേ​ര​ളം ബ്ലാ​സ്റ്റേ​ഴ്‌​സ് x മോ​ഹ​ന്‍ ബ​ഗാ​ന്‍ സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന പോ​രാ​ട്ടം. തു​ട​ര്‍ന്ന് രാ​ത്രി 7.30ന് ​എ​ഫ്‌​സി ഗോ​വ​യും ഇ​ന്‍റ​ര്‍ കാ​ശി​യും ഏ​റ്റു​മു​ട്ടും. ഗോ​വ​യി​ലെ ഫ​ത്തോ​ര്‍ഡ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​മ​ത്സ​രം. 2025-26 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ഷെ​ഡ്യൂ​ള്‍ ഇ​ന്ന​ലെ ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) പ്ര​ഖ്യാ​പി​ച്ചു.

കൊ​ച്ചി​യി​ല്‍ 22ന് ​കി​ക്കോ​ഫ്

കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റു​മെ​ന്ന വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യം​ത​ന്നെ ത​ങ്ങ​ളു​ടെ ഹോം ​ഗ്രൗ​ണ്ടാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.


കൊ​ച്ചി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ മ​ത്സ​രം 22നാ​ണ്. ഐ​എ​സ്എ​ല്‍ സീ​സ​ണി​ലെ 12-ാം മ​ത്സ​ര​മാ​ണി​ത്. മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍. രാ​ത്രി 7.30നാ​ണ് കി​ക്കോ​ഫ്.

09

എ​ഐ​എ​ഫ്എ​ഫ് പ്ര​ഖ്യാ​പി​ച്ച ഐ​എ​സ്എ​ല്‍ മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഒന്പത് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും. 14 ടീമുള്ള ലീഗിൽ ഒ​രു ടീ​മി​ന് ആ​കെ 13 മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​സീ​സ​ണി​ൽ ഉ​ള്ള​ത്. അ​തി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഹോം ​ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍

Vs ബ​ഗാ​ന്‍, ഫെ​ബ്രു​വ​രി 14, കോ​ല്‍ക്ക​ത്ത, 5.00 pm
Vs മും​ബൈ, ഫെ​ബ്രു​വ​രി 22, കൊ​ച്ചി, 7.30 pm
Vs ഇ​ന്‍റ​ര്‍ കാ​ശി, ഫെ​ബ്രു​വ​രി 28, കൊ​ച്ചി, 5.00 pm
Vs ചെ​ന്നൈ​യി​ന്‍, മാ​ര്‍ച്ച് 7, കൊ​ച്ചി, 7.30 pm
Vs ഈ​സ്റ്റ് ബം​ഗാ​ള്‍, മാ​ര്‍ച്ച് 14, കോ​ല്‍ക്ക​ത്ത, 5.00 pm
Vs പ​ഞ്ചാ​ബ്, മാ​ര്‍ച്ച് 21, കൊ​ച്ചി, 7.30 pm
Vs സ്‌​പോ​ര്‍ട്ടിം​ഗ് ഡ​ല്‍ഹി, ഏ​പ്രി​ല്‍ 5, ഡ​ല്‍ഹി, 5.00 pm
Vs ബം​ഗ​ളൂ​രു, ഏ​പ്രി​ല്‍ 11, ബം​ഗ​ളൂ​രു, 7.30 pm
Vs നോ​ര്‍ത്ത് ഈ​സ്റ്റ്, ഏ​പ്രി​ല്‍ 15, കൊ​ച്ചി, 7.30 pm
Vs ജം​ഷ​ഡ്പു​ര്‍, ഏ​പ്രി​ല്‍ 18, കൊ​ച്ചി, 5.00 pm
Vs ഒ​ഡീ​ഷ, ഏ​പ്രി​ല്‍ 23, കൊ​ച്ചി, 7.30 pm
Vs മു​ഹ​മ്മ​ദ​ന്‍, മേ​യ് 10, കൊ​ച്ചി, 5.00 pm
Vs എ​ഫ്‌​സി ഗോ​വ, മേ​യ് 17, കൊ​ച്ചി, സ​മ​യം പി​ന്നീ​ട്

299

ഐ​എ​സ്എ​ല്‍ ഇ​ത്ത​വ​ണ ഫാ​ന്‍കോ​ഡ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ലേ​ക്ക് ത​ത്സ​മ​യം എ​ത്തു​ന്ന​ത്. മൂ​ന്നു ത​ര​ത്തി​ല്‍ ഫാ​ന്‍കോ​ഡി​ല്‍ പാ​സ് എ​ടു​ക്കാ​വു​ന്ന​താ​ണ്. സീ​സ​ണി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ക്കു​മാ​യി 299 രൂ​പ. ഒ​രു ക്ല​ബ്ബി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ങ്കി​ല്‍ 149 രൂ​പ. ഒ​രു മ​ത്സ​രം മാ​ത്രം കാ​ണാ​ന്‍ 25 രൂ​പ.

Latest News

Up